മുണ്ടക്കൈയില്‍ നിന്നും 50 പേരെ രക്ഷപ്പെടുത്തി

വയനാട്: ദുരന്തംവിതച്ച ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍ നിന്നും 50 പേരെ രക്ഷപ്പെടുത്തി ചൂരല്‍മലയില്‍ എത്തിച്ചു. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് ഇവരെ ചൂരല്‍ മലയില്‍ എത്തിച്ചത്.

ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നാലംഗ സംഘങ്ങളായാണ് തിരച്ചില്‍. തിരച്ചിലിനായി നാലു സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയില്‍ എന്നിയിരുന്നു. സൈന്യം, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്ററും എത്തിക്കും.

മുണ്ടക്കൈയില്‍ ദുഷ്‌കരമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top