ഏഷ്യന്‍ ഗെയിംസ്: മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് നിയമനം

തിരുവനന്തപുരം: 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ 5 മലയാളി കായികതാരങ്ങള്‍ക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റന്റ് സ്‌പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. പി യു ചിത്ര, വി കെ വിസ്മയ, കുഞ്ഞുമുഹമ്മദ്, വി നീന, മുഹമ്മദ് അനസ് യഹിയ എന്നിവര്‍ക്കാണ് നിയമനം.

ഇതിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ 5 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കും. വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്‍കി നിയമനം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top