ചേളാരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് 4 വയസുകാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത ആറുവരിപ്പാതയിൽ താഴെ ചേളാരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് 4 വയസുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് – ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം (4) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആണ് അപകടം. മമ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സഅദ് , ഹർഷിദയും ബൈക്കിൽ കുട്ടിയുമായി പോകുമ്പോൾ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് ഇന്ന് കടമ്പോട് ജുമാ മസ്ജിദിൽ ഖബറടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top