ബൊഗോട്ട:ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്ന് കാണാതായ കൈക്കുഞ്ഞുള്‍പ്പെടെ നാല് കുട്ടികളെയും കണ്ടെത്തി.
നീണ്ട 40 ദിവസത്തെ തിരിച്ചിലിനൊടുവിലാണ് രക്ഷാസൈന്യം കുട്ടികളെ കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് കുട്ടികളെ കണ്ടെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കുട്ടികളുടെ ഫോട്ടോയും അദേഹം പങ്കുവെച്ചു.
പതിനൊന്ന് മാസം പ്രയാമുള്ള കുഞ്ഞുള്‍പ്പെടെ നാല്, ഒമ്പത്, പതിമൂന്ന് വയസുള്ള കുട്ടികളാണ് കാടിനുള്ളില്‍ അകപ്പെട്ട് പോയത്. കുട്ടികളുടെ അമ്മയും പൈലറ്റും കോ പൈലറ്റും ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച ചെറുവിമാനമാണ് കഴിഞ്ഞ മെയ് ഒന്നിന് തെക്കന്‍ കൊളംബിയയില്‍ നിന്ന് യാത്രപുറപ്പെട്ടത്. എന്നാല്‍ യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി ആമസോണ്‍ കാടിനുമുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു.
കുറച്ച് ദിവസത്തിന് ശേഷമാണ് കുട്ടികളുടെ അമ്മയുടെയും പൈലറ്റിന്റെയും കോ പൈലറ്റിന്റെും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളെ കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നില്ല. പിന്നീട് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നാണ് കുട്ടികള്‍ ജീവനോടെയുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തന്നെ തുടരുകയായിരുന്നു. ഏറെ ക്ഷിണിച്ച അവസ്ഥയിലുള്ള കുട്ടികള്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലാണിപ്പോള്‍. എങ്ങനെ ഈ നാലുകുട്ടികള്‍ ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ 40 ദിവസം കഴിഞ്ഞെന്ന ആകാംഷയിലാണ് ലോകമൊട്ടുക്കുള്ള ആളുകള്‍.
¡Una alegría para todo el país! Aparecieron con vida los 4 niños que estaban perdidos hace 40 días en la selva colombiana. pic.twitter.com/cvADdLbCpm
— Gustavo Petro (@petrogustavo) June 9, 2023
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




