Section

malabari-logo-mobile

വടകര മുക്കാളിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്

HIGHLIGHTS : 32 people were injured in a collision between a bus and a lorry in Vadakara Mukali

കോഴിക്കോട്: വടകര മുക്കാളിയില്‍ വാഹനാപകടത്തില്‍ മുപ്പത്തിരണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍. ബസിലുണ്ടായിരുന്നവര്‍ക്കാണ് പേര്‍ക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ പല്ല് നഷ്ടപ്പെട്ടവരും കൈയ്ക്കും കാലിനും പരിക്കേറ്റവരും ഉണ്ട്.

sameeksha-malabarinews

വ്യാഴം വൈകീട്ട് 5.30 ഓടെയാണ് അപകടം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!