Section

malabari-logo-mobile

30-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഇഷാക് നടന്‍, കാതറിന്‍ നടി

HIGHLIGHTS : 30th State Television Awards Announced; Ishaq Actor, Kathryn Actress

30-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി. വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി. അജോയ്, ജൂറി ചെയര്‍മാന്‍മാരായ സിദ്ധാര്‍ത്ഥ ശിവ. ജി, സാജന്‍, ജൂറി അംഗം ഭാഗ്യലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയില്‍ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാര്‍ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രന്‍.

പ്രത്യേക ജൂറി പരാമര്‍ശം: ലേഖനം: വാര്‍ത്തയും സത്യാന്വേഷണവും, രചയിതാവ്: ശ്യാംജി.

കഥാവിഭാഗം: മികച്ച ഒന്നാമത്തെയും രണ്ടാമത്തേയും ടെലി സീരിയലില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികളില്ല.

മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്): പിറ (ദൃശ്യ എന്റര്‍ടെയ്ന്‍മെന്റ്), സംവിധാനം: ഫാസില്‍ റസാഖ്.

മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കൂടിയത്): അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍), സംവിധാനം: ഫാസില്‍ റസാഖ്.

മികച്ച കഥാകൃത്ത്: ലക്ഷ്മി പുഷ്പ, പരിപാടി: കൊമ്പല്‍ (ജീവന്‍ ടി.വി).

മികച്ച ടി.വി. ഷോ (എന്റര്‍ടെയിന്‍മെന്റ്): ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി, നിര്‍മ്മാണം: മഴവില്‍ മനോരമ.

മികച്ച കോമഡി പ്രോഗ്രാം: അളിയന്‍സ് (കൗമുദി ടി.വി), സംവിധാനം: രാജേഷ് തലച്ചിറ.

മികച്ച ഹാസ്യാഭിനേതാവ്: ഉണ്ണിരാജന്‍. പി, പരിപാടി: മറിമായം (മഴവില്‍ മനോരമ).

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ അര്‍ഹമായ എന്‍ട്രികള്‍ ഇല്ല.

കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: മഡ് ആപ്പിള്‍സ് (സെന്‍സേര്‍ഡ്), സംവിധാനം: അക്ഷയ് കീച്ചേരി.

മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം): ഫാസില്‍ റസാഖ്, പരിപാടി: പിറ, അതിര്.

മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): ഇഷാക്.കെ, പരിപാടി: പിറ (ദൃശ്യ എന്റര്‍ടെയ്ന്‍മെന്റ്).

മികച്ച രണ്ടാമത്തെ നടന്‍ (ടെലി സീരിയല്‍/ടെലിഫിലിം): മണികണ്ഠന്‍ പട്ടാമ്പി, പരിപാടി: വായനശാല (റോസ്ബൗള്‍ ചാനല്‍).

മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം): കാതറിന്‍, പരിപാടി: അന്ന കരീന (ഫ്ളവേഴ്സ് ചാനല്‍).

മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍/ടെലിഫിലിം): ജോളി ചിറയത്ത്, പരിപാടി: കൊമ്പല്‍ (ജീവന്‍ ടി.വി).

മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം): നന്ദിത ദാസ്, പരിപാടി: അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍).

മികച്ച ഛായാഗ്രാഹകന്‍: മൃദുല്‍. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍).

മികച്ച ദൃശ്യസംയോജകന്‍: റമീസ്. എം.ബി, പരിപാടി: പോസ്സിബിള്‍ (കണ്ണൂര്‍ വിഷന്‍).

മികച്ച സംഗീത സംവിധായകന്‍: മുജിബ് മജീദ്, പരിപാടി: പോസ്സിബിള്‍ (കണ്ണൂര്‍ വിഷന്‍).

മികച്ച ശബ്ദലേഖകന്‍: വിനായക്. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍).

മികച്ച കലാസംവിധായകന്‍: സനൂപ് ഇയ്യാല്‍, പരിപാടി: അശാന്തം (തൃശ്ശൂര്‍ മീഡിയ വിഷന്‍).

പ്രത്യേക ജൂറി പരാമര്‍ശം

സംവിധാനം: ക.കെ. രാജീവ്, പരിപാടി: അന്നകരീന (ഫളവേഴ്സ് ചാനല്‍).

അഭിനയം: മഞ്ജു പത്രോസ്, പരിപാടി: അളിയന്‍സ് (കൗമുദി ടി.വി).

കഥേതര വിഭാഗം

മികച്ച ഡോക്യുമെന്ററി (ജനറല്‍): അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍ (മീഡിയ വണ്‍), സംവിധാനം: സോഫിയ ബിന്ദ്.

മികച്ച ഡോക്യുമെന്ററി (സയന്‍സ് & എന്‍വയോണ്‍മെന്റ്): ആനത്തോഴര്‍ (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: കെ. അരുണ്‍കുമാര്‍.

മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): തോരാക്കഥകളുടെ നാഞ്ചിനാട് (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: അനീഷ്. എം.ജി.

മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍): മുളഗീതങ്ങള്‍ (സ്വയംപ്രഭ ചാനല്‍), സംവിധാനം: സജീദ് നടുത്തൊടി.

മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം: മഞ്ചാടി-ഉറുമ്പ്, കാക്ക (വിക്ടേഴ്സ് ചാനല്‍), സംവിധാനം: ബി.എസ്. രതീഷ്).

മികച്ച ആങ്കര്‍ (എഡ്യൂക്കേഷണല്‍ പ്രോഗ്രാം: അരൂജ. എം.വി, പരിപാടി: ഫസ്റ്റ് ബെല്‍ പ്ലസ് ടു, അമീഗോ ബ്രദേഴ്സ് (കൈറ്റ് വിക്ടേഴ്സ്).

മികച്ച സംവിധായകന്‍ (ഡോക്യൂമെന്ററി): റാഫി ബക്കര്‍, പരിപാടി: അലാമി (സിറ്റി ചാനല്‍, കാഞ്ഞങ്ങാട്).

മികച്ച ന്യൂസ് ക്യാമറാമാന്‍: കൃഷ്ണപ്രസാദ്. ആര്‍.പി, പരിപാടി: സത്രം ആദിവാസികളുടെ ദുരവസ്ഥ (ഏഷ്യാനെറ്റ് ന്യൂസ്).

മികച്ച വാര്‍ത്താവതാരകന്‍: കെ.ആര്‍. ഗോപീകൃഷ്ണന്‍, പരിപാടി: 24 വാര്‍ത്ത.

മികച്ച കോമ്പിയര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി): പാര്‍വതി കുര്യാക്കോസ്, സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്), അരവിന്ദ്. വി, അരസിയല്‍ ഗലാട്ട (24 ന്യൂസ്).

മികച്ച കമന്റേറ്റര്‍ (Out of Vision): അനൂജ രാജേഷ്, പരിപാടി: വാര്‍ത്തകള്‍ (24 ന്യൂസ്).

മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍ (കറന്റ് അഫയേഴ്സ്): ജയമോഹന്‍ നായര്‍ (മനോരമ ന്യൂസ്), ശരത് ചന്ദ്രന്‍. എസ് (കൈരളി ടി.വി).

മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: മുഹമ്മദ് അസ്ലം.എ, പരിപാടി: ഭൂമി തരംമാറ്റലിന്റെ പേരില്‍ തട്ടിപ്പ് (മീഡിയാ വണ്‍).

മികച്ച ടി.വി. ഷോ (കറന്റ് അഫയേഴ്സ്): പരിപാടി: ഫ്യൂവല്‍ ഗം, നിര്‍മ്മാണം (ഏഷ്യാനെറ്റ് ന്യൂസ്).

മികച്ച കുട്ടികളുടെ പരിപാടി: ഇ-ക്യൂബ് സ്റ്റോറീസ്-സ്റ്റേജ് ഫ്രൈറ്റ് (കൈറ്റ് വിക്ടേഴ്സ്), സംവിധാനം: ശ്രീജിത്ത്. സി.എസ്.

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

വിദ്യാഭ്യാസ പരിപാടി: മഞ്ചാടി (കൈറ്റ് വിക്ടേഴ്സ്) (പ്രശസ്തി പത്രവും ശില്പവും), രചന, അവതരണം: നേഹ ഡി. തമ്പാന്‍.

ഡോക്യുമന്ററി (സയന്‍സ് & എന്‍വയോണ്‍മെന്റ്): പരിപാടി: മൂന്നാം വളവ് (സെന്‍സേര്‍ഡ്), സംവിധാനം: ആര്‍.എസ്. പ്രദീപ് കുമാര്‍).

കഥാവിഭാഗത്തില്‍ സിദ്ധാര്‍ത്ഥ ശിവ, കഥേതര വിഭാഗത്തില്‍ ജി. സാജന്‍, രചനാ വിഭാഗത്തില്‍ കെ.ബി. വേണു എന്നിവര്‍ നേതൃത്വം നല്‍കിയ ജൂറികളാണ് അവാര്‍ഡുകള്‍ തെരഞ്ഞെടുത്തത്. പ്രശസ്തി പത്രം, ശില്‍പം, 10,000 രൂപ മുതല്‍ 20,000 രൂപ എന്നിവ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!