HIGHLIGHTS : ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറും.
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറും. തെംസ് നദിക്കരയിലെ ഈ മഹാനഗരത്തിലെ 30-ാമത് ഒളിമ്പിക്‌സിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള 17 നാളുകള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റെയും വിജയത്തിന്റേയും പരാജയത്തിന്റേതും. ഓഗസ്റ്റ 12 ന് ലണ്ടന്‍ ഒളിമ്പിക്‌സ് കൊടി ഇറങ്ങും.
ഇത് മൂന്നാം തവണയാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് വേദിയാകുന്നത.് പ്രധാന വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിക്കാണ്(ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്നര) ലോകം ആവേശത്തോടെ ഉറ്റു നോക്കുന്ന ഒളിമ്പിക്‌സ് മാമാങ്കത്തിന് ഔപചാരിക തുടക്കം കുറിക്കുക. ഉദ്ഘാടന ചടങ്ങിലെ ആകര്‍ഷണവും കൗതുകവും ഉദ്ഘാടന ചടങ്ങിന്റെ സൂത്രധാരന്‍ കൂടിയായ ഡാനി ബോയിലിന്റെ അത്ഭുതങ്ങളാണ്.
204 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ കായികതരങ്ങള്‍ 43 മത്സരവേദികളില്‍ മാറ്റുരയ്ക്കും.