Section

malabari-logo-mobile

മഴക്കുവേണ്ടി കര്‍ണാടക സര്‍ക്കാര്‍ 17 കോടി ചിലവാക്കി പ്രാര്‍ത്ഥിക്കുന്നു.

HIGHLIGHTS : ബാംഗ്ലൂര്‍: മഴക്കുവേണ്ടി സര്‍ക്കാര്‍ ചിലവില്‍

ബാംഗ്ലൂര്‍: മഴക്കുവേണ്ടി സര്‍ക്കാര്‍ ചിലവില്‍ പൂജനടത്താന്‍ കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ്. കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍്ക്കാരാണ് 34,000 അമ്പലങ്ങളിലായി് ഖജനാവിലെ 17 കോടിയോളം രൂപ മുടക്കി പ്രാര്‍ത്ഥനയും പൂജയും നടത്തിക്കൊണ്ടിരിക്കുന്നത്.

ഹിന്ദു പുരാണ ദൈവമായ വരുണനെ പ്രീതിപ്പെടുത്താനാണെത്രേ ഈ പൂജ നടത്തുന്നത്. വെള്ളിയാഴ്ച കര്‍ണാടകയില്‍ പലയിടത്തും മഴമേഘങ്ങള്‍ ഉണ്ടായത് ദൈവങ്ങള്‍ ഈ ‘മണ്‍സൂണ്‍ മന്ത്രങ്ങള്‍’ ശ്രദ്ധിച്ചു തുടങ്ങി എന്നതിന്റെ തെളിവാണെന്നാണ് ഇവരുടെ പക്ഷം

sameeksha-malabarinews

.ബി ജെപി സര്‍ക്കാരിന്റെ പൂജാ പ്രോല്‍സാഹന നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും മറ്റ് സംഘടനകളും രംഗത്തെത്തി. സ്‌കൂളുകളില്‍ ഗീതാ പഠനം നടത്തിയും, പാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയപരിപാടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വരുണ പൂജയെന്നാണ് ഇവരുടെ ആക്ഷേപം

കര്‍ണാടകയില്‍ മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന വരള്‍ച്ച പോലുള്ള വിഷയങ്ങളില്‍ ഇടപെടാതെ അധികാര വടംവലിയില്‍ അഭിരമിച്ചിരുന്ന സംസ്ഥാന ബിജെപി സര്‍ക്കാര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ചെപ്പടി വിദ്യയായണ് ഈ ‘മണ്‍സൂണ്‍ വരുണ പൂജ’ നടത്തുന്നത് എന്നാണ് പൊതു വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!