ലോറിയിടിച്ച് 3 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരൂര്‍: റോഡിലെ സീബ്രാലൈനിലൂടെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അന്നാര പാറപ്പുറത്ത് സഫ്‌ല (15), അന്നാര വൈലിശേരി ഷഹദ അലീമ (14), പറമ്പില്‍ താഴത്ത് റബീഹ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് തിരൂര്‍ ചമ്രവട്ടം റോഡില്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്താണ് അപകടം.

മൂവരെയും കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന പാഴ്‌സല്‍ ലോറി ഇടിക്കുകയായിരു ന്നു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top