
താനൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കാലിലണിഞ്ഞ സ്വര്‍ണ പാദസരവും, മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ താനൂര്‍ പൊലീസിന്റെ പിടിയില്‍. തലക്കട്ടൂര്‍ ഹാജിപ്പടി മുണ്ടത്തോട് നൗഷാദ് (22), പരിയാപുരം കുഞ്ഞോട്ട് വിജിലാല്‍ (34), വൈലത്തൂര്‍ മാങ്ങോടി മുഹമ്മദ് സഹല്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 18ന് രാത്രി 12ന് ശേഷമാണ് ഒഴൂര്‍ തലക്കട്ടൂര്‍ സ്വദേശിയുടെ നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ പാദസരവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയത്. യുവതി വീട്ടിലെ ഹാളില്‍ ഉറങ്ങുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചും നിരവധി ഫോണ്‍നമ്പറുകള്‍ പരിശോധിച്ചുമാണ് പ്രതിയിലേക്ക് എത്തിയത്.
യുവതിയുടെ അയല്‍വാസിയായ നൗഷാദ് ആയിരുന്നു മോഷണം നടത്തിയത്. മറ്റു പ്രതികളായ വിജിലാല്‍, മുഹമ്മദ് സഹല്‍ എന്നിവരുടെ സഹായത്തോടെയാണ് മോഷണമുതലുകള്‍ വില്പന നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
വീടിന്റെ ബാത്റൂമിനടുത്ത സ്ലാബില്‍ കയറി ജനല്‍ വഴി അകത്തു കയറുകയും ഉറങ്ങിക്കിടന്ന യുവതിയുടെ കാലിലെ പാദസരം വീട്ടില്‍ മത്സ്യം മുറിക്കുന്ന കത്രിക ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു. പ്രതികളെ കളവു നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
നൗഷാദും സംഘവും എംഡിഎംഎയും, കഞ്ചാവും സ്ഥിരം ഉപയോഗിക്കുന്നവരാണെന്നും. ലഹരി വില്‍പ്പന സംഘത്തിലെ ഒരു കണ്ണികൂടിയായ നൗഷാദ് മോഷണം നടത്തിയ മുതലുകള്‍ വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് മയക്കുമരുന്നു വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
താനൂര്‍ ഡി.വൈ.എസ്.പി ബെന്നിയുടെ വി.വി യുടെ നേതൃത്വത്തില്‍ സി.ഐ. ടോണി ജെ മറ്റം, എസ്.ഐ. സുജിത് എന്‍. ആര്‍, എ.എസ്.ഐ. നിഷ, സീനിയര്‍ സിപിഒമാരായ സെബാസ്റ്റ്യന്‍, കെ. സലേഷ്, രാജേഷ്, ലിബിന്‍, ഷിബിന്‍, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




