എംഡിഎംഎയുമായി 3 പേര്‍ പിടിയില്‍

HIGHLIGHTS : 3 people arrested with MDMA

careertech

താമരശേരി; വില്‍പ്പനയ്ക്കായി എത്തിച്ച നാലര ഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നു പേര്‍ പിടിയില്‍. താമരശേരി കൈയേലി കാപ്പുമ്മല്‍ അതുല്‍ (30), കാരന്തൂര്‍ ഒഴുക്കര ഷമീഹ മന്‍സി ലില്‍ അനസ് (30), ഭാര്യ നസീല (32) എന്നിവരെയാണ് താമരശേരി പൊ ലീസും ഡന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.

തിങ്കള്‍ പുല ര്‍ച്ചെ താമരശേരി ബൈപാസ് റോ ഡില്‍ മദര്‍ മേരി ഹോസ്പിറ്റലിന് സമീ പത്തുള്ള ഓട്ടോവര്‍ക്ക് ഷോപ്പിനു മുന്നില്‍ എംഡിഎംഎ വില്‍ക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. അതുല്‍ ഇതിന് മുമ്പും രണ്ടുതവണ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. സ്ത്രീകളെ ഉപ യോഗിച്ചാണ് അതുലും സംഘവും സ്ഥിരമായി മയക്കുമരുന്ന് കടത്തു ന്നത്.

sameeksha-malabarinews

പ്രതികളെ റിമാന്‍ഡ് ചെയ്തു. താമരശേരി അഡീഷണല്‍ എസ്‌ഐ സന്ദീപ്, കോഴിക്കോട് റൂ റല്‍ ഡന്‍സാഫ് അംഗങ്ങള്‍ എന്നി വര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂ ടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!