
താനൂര്‍: ഫൈബര്‍ ഗ്ലാസ് വള്ളത്തിന്റെ മരക്കാല്‍ പൊട്ടി കടലില്‍ വീണു 3 മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്. പരപ്പനങ്ങാടി സ്വദേശികളായ കൊങ്ങന്റെ പുരക്കല്‍ അലി അക്ബര്‍ (47), ചീരാമാന്റെ പുരക്കല്‍ അഷ്‌റഫ് (57), പറമ്പില്‍ വീട്ടില്‍ മാമുക്കോയ (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൂട്ടായിക്ക് നേരെ 20 കിലോമീറ്റര്‍ അകലെ രാവിലെ 8 30നാണ് അപകടം. പരപ്പനങ്ങാടിയിലെ എ.പി.റഷീദ്, കെ.പി.മുനീര്‍ ഉടമകളായ ബുറാഖ് വള്ളത്തില്‍ പുലര്‍ച്ചെ അവിടെ നിന്ന് മീന്‍ പിടിത്തത്തിന് പുറപ്പെട്ടതായിരുന്നു.
വള്ളത്തിലെ കയറും മറ്റും ബന്ധിപ്പിക്കുന്ന മരക്കാലില്‍ പിടിച്ചുനില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടി വീഴുകയായിരുന്നു. ഇതില്‍ പിടിച്ചു നിന്നിരുന്ന 3 തൊഴിലാളികളും കടലില്‍ വീണു. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്തി ഇതേ വള്ളത്തില്‍ തന്നെ ഇവിടത്തെ തുറമുഖത്ത് അടുപ്പിച്ചു.
കാലിന് സാരമായി പരുക്കേറ്റ അലി അക്ബറിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും മറ്റു 2 പേരെ മൂലക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



