വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി 5.5 ലക്ഷം തട്ടി; 3 പേര്‍ അറസ്റ്റില്‍

HIGHLIGHTS : 3 arrested for kidnapping vehicle salesman and defrauding him of Rs 5.5 lakh

careertech

മഞ്ചേരി: വാഹന വില്‍പ്പനക്കാരനെ തട്ടി ക്കൊണ്ടുപോയി അഞ്ചര ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ മൂന്നുപേ രെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം സ്വദേശിക ളായ സാം, അരവിന്ദ്, സിജോ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടുപേരെകൂടി പി ടികൂടാനുണ്ട്.

പയ്യനാട് വടക്കാ ങ്ങര സ്വദേശി മുഹമ്മദ് ഹാസി ഫി (48)നെയാണ് കഴിഞ്ഞ 13ന് മഞ്ചേരി വായപ്പാറപ്പടിയില്‍നി ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോ യത്. സാമൂഹ്യമാധ്യമത്തിലെ പരസ്യം കണ്ട് കാര്‍ വാങ്ങാനെ ന്ന പേരിലാണ് മൂന്നംഗ സംഘം മഞ്ചേരിയില്‍ എത്തിയത്. തുടര്‍ന്ന് വായപ്പാറപ്പടിയില്‍ നിന്ന് ഹാസിഫിനെ കാറില്‍കയ റ്റി മലപ്പുറം ഭാഗത്തേക്ക് പോയി. ഇടയ്ക്കുവച്ച് രണ്ടുപേര്‍കൂടി കയറി. ഇരുമ്പുഴിയിലെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന ഒരാള്‍ സൈബര്‍ സെല്‍ എസ്‌പെഐ ആണെന്നും സാം, അരവിന്ദ്, സാബു എന്നിവര്‍ക്ക് 30 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറി യത് നീയല്ലേയെന്നും ചോദിച്ചു. ഇതിനിടെ കാറില്‍വച്ച് ഹാസി ഫിന്റെ പഴ്സ്, ഫോണ്‍, വാച്ച് എന്നിവ തട്ടിപ്പറിച്ചെടുത്തു.

sameeksha-malabarinews

വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തിച്ച് മര്‍ദിച്ചു. എടിഎം കാര്‍ ഡും പിന്‍ നമ്പറും കൈക്കലാ ക്കി അഞ്ചര ലക്ഷം രൂപ പിന്‍വ ലിച്ചു. നാട്ടിലെ സുഹൃത്ത് സുനീ റിനെ വിളിച്ച് 10 ലക്ഷം രൂപ മോ ചനദ്രവ്യം ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കില്‍ കൊല്ലു മെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നട ത്തിയ അന്വേഷണത്തില്‍ വൈക്കത്തുവച്ചാണ് ഹാസിഫു മായി പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!