ദില്ലി: കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് കൂടി അനുവദിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ഈ ട്രെയിന്‍ യാത്ര നടത്തുക.
സംസ്ഥാനത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിന് വൈഷണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയതായും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ ഏപ്രില്‍ 25 നായിരുന്നു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.




