മലപ്പുറം ജില്ലയിലെ 29 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ; ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

HIGHLIGHTS : 29 more schools in Malappuram district to international standards; The inauguration will be done online by the Chief Minister

rayiമലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 29 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. 29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് പുതു വര്‍ഷത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുക്കുന്നത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ 29 ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, എം.എല്‍.എ.മാരായ പി.വി. അന്‍വര്‍, പി.കെ. ബഷീര്‍, എ.പി. അനില്‍കുമാര്‍ , നജീബ് കാന്തപുരം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിം, കെ.ടി.ജലീല്‍,പി.നന്ദകുമാര്‍, മഞ്ഞളാം കുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആര്‍.എച്ച് എസ്.എസ്. നിലമ്പൂര്‍, ജി.എം.യു.പി.എസ്. മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കാളികാവ് ബസാര്‍, ജി.യു.പി.എസ് വളപുരം, പ്ലാന്‍ ഫണ്ട് അനുവദിച്ച ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എല്‍.പി.എസ് എടയ്ക്കാപറമ്പ്, ജി.യു.പി.എസ് ചോലക്കുണ്ട്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എച്ച്.എസ്.എസ് മാറഞ്ചേരി, ജി.എച്ച്.എസ്.എസ് വെളിയംകോട്, ജി.എല്‍.പി.എസ് പഴഞ്ഞി, ജി.എല്‍.പി.എസ് പെരുമ്പറമ്പ് – മൂടാല്‍ , ജി.എല്‍.പി.എസ് മേല്‍മുറി, ജി.യു.പി.എസ് പൈങ്കണ്ണൂര്‍, ജി.എല്‍.പി.എസ് കൊയപ്പ , ജി.യു.പി.എസ് വെള്ളാഞ്ചേരി, ജി.എല്‍.പി.എസ് എളമരം, ജി.യു.പി.എസ് നിറമരുതൂര്‍, ജി.എല്‍.പി.എസ് പരിയാപുരം, നബാര്‍ഡ് ഫണ്ട് അനുവദിച്ച ജി.എച്ച്.എസ് കാപ്പ്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.എച്ച്.എസ് കാപ്പില്‍ കാരാട്, ജി.എച്ച്.എസ് പെരകമണ്ണ എന്നീ വിദ്യാലയങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ ജില്ലയില്‍ കിഫ്ബി 5 കോടി രൂപ അനുവദിച്ച 16 സ്‌കൂളുകളും 3 കോടി രൂപ അനുവദിച്ച 30 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ നിന്ന് 65 സ്‌കൂളുകളും ഉദ്ഘാടനം ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!