തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു

HIGHLIGHTS : South Indian actor Sarath Babu passed away

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു അദേഹത്തിന്. ഹൈദരബാദില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി  ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു അദേഹം.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ശരപഞ്ചം, ഡെയ്‌സി, കന്യാരുമാരിയില്‍ ഒരു കവിത തുടങ്ങി എട്ടു ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്.

sameeksha-malabarinews

രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാമലൈ, മുത്ത് എന്നീ ചിത്രങ്ങളാണ്
ശരത് ബാബുവിനെ ഏറെ ശ്രദ്ധേയനാക്കിയത്.
വസന്ത മുല്ലൈ എന്നചിത്രത്തിലാണ് ശരത് ബാബു അവസാനമായി തമിഴില്‍ അഭിനയിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!