അബുദാബിയില്‍ തീപിടുത്തം;6 മരണം

അബുദാബിയില്‍ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മുഅസാസ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത തീപിടുത്തത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി യുഎഇ ക്യാപിറ്റല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തീപിടിത്തത്തെ കുറിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പാരാമെഡിക്കല്‍ ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടാനും സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ മാസം, ദുബായിലെ അല്‍ റാസിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ വന്‍ തീപിടുത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

താമസക്കാരെയും വസ്തുക്കളെയും തീയില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാന്‍ യുഎഇയിലെ അധികാരികള്‍ നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി കെട്ടിടങ്ങളിലും സൗകര്യങ്ങളിലും സുരക്ഷാ നടപടികളുടെ പ്രയോഗം ഉറപ്പാക്കാന്‍ ഒരു ഫീല്‍ഡ് സര്‍വേ ആരംഭിച്ചിരുന്നു. ഈ സൗകര്യങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകളും അഗ്‌നിശമന ഉപകരണങ്ങളും വിതരണം ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top