Section

malabari-logo-mobile

വീണ്ടും 25 രൂപ കൂട്ടി; മൂന്നു മാസത്തിനിടെ പാചകവാതകത്തിന് കൂട്ടിയത് 225 രൂപ

HIGHLIGHTS : 25 more; 225 for LPG in three months

കൊച്ചി: പൊട്രോള്‍, ഡീസല്‍ വിലവര്‍ധന മൂലം നട്ടം ചിരിയുന്ന സാധാരണകാര്‍ക്ക് ഇരട്ടി ആഘാതമായി പാചകവാതക വിലയിലും തുടര്‍ച്ചയായ വര്‍ധന. 3 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് കൊച്ചിയിലെ വില 826 രൂപയും തിരുവന്തപുരത്തെ വില 828.50 രൂപയുമായി. മൂന്നു തവണകളായി കഴിഞ്ഞ മാസം 100 രൂപയാണ് കൂട്ടിയത്. മൂന്നു മാസത്തിനിടെ 225 രൂപ കൂട്ടി. ഒരു വര്‍ഷത്തോളമായി മുടങ്ങിയ സബ്‌സിഡി ഇനിയും പുനരാരംഭിച്ചിട്ടില്ല.

വാണിജ്യ സിലിണ്ടറിന് 96 രൂപ കൂട്ടി

sameeksha-malabarinews

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 96 രൂപ കൂട്ടി. കഴിഞ്ഞമാസം ആദ്യം 191 രൂപ കൂട്ടിയിരുന്നു. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ വില 1604.50 രൂപയായി.

5 കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന്റെ വില 27 രൂപ കൂട്ടി. പുതിയ വില 449.5 രൂപ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!