അടിച്ചു മോനെ ഓണം ബംബർ;നമ്പറിതാ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ ബിആര്‍ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബംപര്‍ പ്രഖ്യാപിച്ചത്. 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് TJ 750605 എന്ന നമ്പര്‍ ടിക്കറ്റിനാണ്.

5 കോടിയാണ് ബംപറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേര്‍ക്ക്). നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേര്‍ക്ക്, അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേര്‍ക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഇവയില്‍ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

 

 

 

Share news
error: Content is protected !!
Scroll to Top