തലശ്ശേരി ഗേള്‍സ് സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: തലശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ 20 പേരെയാണ് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സമുണ്ടായ 13 പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും തലശ്ശേരിയിലെ മറ്റു ആശുപത്രികളിലേക്കും മാറ്റി. 7 കുട്ടികള്‍ ആശുപത്രി വിട്ടു.

അലര്‍ജി പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top