കണ്ണൂരില്‍ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങള്‍ 2 യുവാക്കള്‍ മരിച്ചു

കണ്ണൂര്‍: രണ്ട് വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

കണ്ണൂര്‍ :തലശ്ശേരി ചിറക്കരയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് വീണ താഹയുടെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുല്‍ മരിച്ചു. റോഡിലേക്ക് വീണ രാഹുല്‍ ലോറിക്കടിയില്‍ പെട്ടുപോവുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top