
കോഴിക്കോട് : വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കുറ്റിച്ചിറ സ്വദേശി തങ്ങൾസ് റോഡിൽ മുച്ചി ഹൗസിൽ കെ ടി ബർജീസ് റഹ്മാൻ (29), വയനാട് സ്വദേശി ബത്തേരി മേനകത്ത് ഹൗസിൽ എം ഫസൽ മെഹബൂബ് (27) എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെൽ അസി. കമീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്ഐ സി എസ് ശ്രീസിതന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
കുറ്റിച്ചിറ തങ്ങൾസ് റോഡിലെ ബർജീസ് റഹ്മാൻ താമസിക്കുന്ന വീട്ടിൽ ടൗൺ പൊലീസും ഡൻ സാഫും നടത്തിയ പരിശോധനലാണ് 17.950 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. വിൽപ്പനക്കായി എംഡി എംഎ ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതാണ്. കു റ്റിച്ചിറ, ബീച്ച് ഭാഗങ്ങളിൽ എത്തുന്ന യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന.
ബർജീസ് റഹ്മാനെതിരെ മീനങ്ങാടി എക്സൈസിലും നടക്കാവ് സ്റ്റേഷനിലും ടൗൺ ചെമ്മങ്ങാട് സ്റ്റേഷനിലും കേസുണ്ട്. ഫസൽ മെഹബൂബിനെതിരെ നൂൽപുഴയിൽനിന്ന് 12ഗ്രാം എംഡിഎംഎ പിടികൂടിയതിന് കേസുണ്ട്. ബംഗളുരുവിൽനിന്ന് ഇവർക്ക് ലഹരി മരുന്ന് കൈമാറുന്നവരെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഡൻസാഫ് സ്ക്വാഡിലെ എസ്ഐ കെ അവ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മുസ്സേൻവി ട്, ടി കെ തൗഫീക്ക്, പി കെ ദിനീ ഷ്, കെ എം മുഹമദ് മഷ്ഹൂർ, ഇ വി അതുൽ, ടൗൺ സ്റ്റേഷനിലെ എസ്ഐ കിരൺ, എഎസ്ഐ സജീവൻ, ബിനിൽകുമാർ, ജിത്തു, റിജീഷ്, ശ്രീജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




