
എലത്തൂർ : കക്കോടിയിലെ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അച്ഛനും മകനും പിടിയിൽ. അന്നശേരി സ്വദേശി കല്ലും പുനത്തിൽ സുരേഷ് ബാബുവും മകൻ നീൽ സാഗറുമാണ് അറസ്റ്റിലായത്.
സ്വത്ത് സംബന്ധമായ കോടതിയിലുള്ള കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. എലത്തൂർ പൊലീസ് അന്വേഷിച്ച കേസിലാണ് അറസ്റ്റ്.
എസ്ഐ സഹദ്, എഎസ്ഐ ബിജു, എസ് സിപിഒ രൂപേഷ്, സിപിഒ അഭിത എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




