നാഷണൽ ഗാർഡ് അംഗം വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; 19 രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ അപേക്ഷകൾ നിർത്തിവച്ച് യുഎസ് 

വാഷിങ്ടൺ : അമേരിക്ക യാത്രാവിലക്കേർപ്പെടുത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവച്ചു. അഫ്ഗാൻ പൗരൻ്റെ വെടിയേറ്റ് നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെട്ടതിന് പിന്നാലെ കുടിയേറ്റ അപേക്ഷകളിൽ നിയന്ത്രണമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ നടപടി.

അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യമൻ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറാ ലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് വിലക്ക്.

നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും നീളും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top