ഭർത്താവിന് നൽകിയ സമ്മാനം വിവാഹമോചിതയായാൽ മുസ്ലിം സ്ത്രീക്ക് തിരിച്ചുവാങ്ങാം

ന്യൂഡൽഹി : വിവാഹസമയത്ത് ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെവാങ്ങാൻ വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിങ് എന്നിവരുടെ ഉത്തരവ്.

വിവാഹ സമയത്ത് ലഭിച്ച ഏഴ് ലക്ഷം രൂപയും 54.69 പവൻ സ്വർണവും ഫ്രിഡ്‌ജ്, ടിവി തുടങ്ങിയവയുടെ പണം ആറുശ തമാനം പലിശയോടെയും തിരികെ നൽകാൻ മുൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു.

2005ൽ വിവാഹിതരായ ബംഗാൾ സ്വദേശികളായ ദമ്പതികൾ അഞ്ചുവർഷത്തിനുശേഷം വേർപിരിഞ്ഞു. ഭർതൃവീട്ടിൽ പീഡനമാരോപിച്ച് ഭാര്യ പരാതിയും നൽകി. 1986ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണം) നിയമത്തിലെ സെക്‌ഷൻ 3(1)(ഡി), വിവാ ഹമോചിതയായ സ്ത്രീയുടെ ഭാവി സുരക്ഷിതമാക്കാൻ വിഭാവനം ചെയ്തിട്ടുള്ളതാണെന്ന് ഉത്തരവിൽ കോടതി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top