അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ച താനൂർ സ്വദേശി അറസ്റ്റിൽ

താനൂർ: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
കെ.പുരത്തെ തലപ്പള്ളി വീട്ടിലെ ടി. അജീഷാണ് (45) പൊലീസ് പിടിയിലായത്.

അതിജീവിതയുടെ ചിത്രം ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയെ താനൂർ സിഐ കെ.ടി. ബിജിത്തിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ചിത്രം പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top