എംഡിഎംഎയും കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍

മലപ്പുറം: വള്ളിക്കാപറ്റയില്‍നിന്ന് 30 ഗ്രാം എംഡിഎംഎയും 700 ഗ്രാം കഞ്ചാ വുമായി രണ്ട് യുവാക്കളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിമ ണ്ണില്‍ പുളിക്കാമത്ത് വീട്ടില്‍ ജാഫര്‍ (30), കുറ്റിരി പുളിക്കാമത്ത് വി ട്ടില്‍ ജാഫറലി (30) എന്നിവരെയാ ണ് എസ്‌ഐ വി ജിഷിലിന്റെ നേതൃ ത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം പിടികൂടിയത്.

പ്രതികളില്‍നിന്ന് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കു മരുന്ന് ഉപയോഗം വര്‍ധിച്ചെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

അറസ്റ്റിലായ രണ്ട് പേരും കഞ്ചാവ്, അടിപിടി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. എഎസ്‌ഐ കെ തുളസി, പൊലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടന്‍, കെ കെ ജസീര്‍, ആര്‍ ഷഹേഷ്, കെ രതീഷ് എന്നി വരും സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top