Section

malabari-logo-mobile

12 കാരിയെ 72 കാരന് വിവാഹം ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ 2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : 2 people were arrested while trying to marry off a 12-year-old girl to a 72-year-old man

പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പാകിസ്താനിലെ ചര്‍സദ്ദ ടൗണിലാണ് ഈ സംഭവം. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനും നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അഞ്ച് ലക്ഷം പാകിസ്താനി രൂപവാങ്ങി ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ 72കാരന് വിവാഹം ചെയ്ത് നല്‍കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ശൈശവ വിവാഹം നിരോധിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പാക്കിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!