എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 2 പേർ പിടിയിൽ

എടക്കര : എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശികളായ രണ്ടുപേർ പിടിയിൽ. പുതിയങ്ങാടി കുഞ്ഞിരായിൻകണ്ടി ഷഫീഖ് (36), നടക്കാവ് നാലോടിപ്പറമ്പ് സുബീന (30) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കടത്തുന്നതിനിടെ എടക്കര ടൗണിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനി ന്ന് 39.6 ഗ്രാം എംഡിഎംഎയും 76.4 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.

ഷഫീഖിന്റെ പേരിൽ കൽപ്പറ്റ, പുൽപ്പള്ളി സ്റ്റേഷനുകളിൽ ലഹരിക്കടത്ത് കേസുകളും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ അടിപിടിക്കേസും കുന്നമംഗലം സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസും നിലവിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top