
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരിക്കും രാമനാട്ടുകര സ്വദേശിയായ 30 വയസ്സുള്ള സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്.
നിലവില്‍ 11 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. വണ്ടൂര്‍ സ്വദേശിനി ശോഭന (56), ഓമശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി, മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ സ്ത്രീ, വയനാട് സ്വദേശി രതീഷ് എന്നിവരാണ് മരണത്തിനു കീഴടങ്ങിയത്.
ചില രോഗികളില്‍ വിദേശത്തുനിന്നടക്കം എത്തിച്ച മരുന്ന് ഫലപ്രദമാകുന്നുണ്ടെങ്കിലും മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



