വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 2 പേര്‍കൂടി അറസ്റ്റില്‍

HIGHLIGHTS : 2 more people arrested in the case of cheating lakhs on the promise of marriage

careertech

കോഴിക്കോട്: തിരുവനന്തപുരം സ്വദേശിയെ വിവാഹവാഗ്ദാനംനല്‍കി കബളിപ്പിച്ച് 5.6 ലക്ഷം രൂപ യും രണ്ടുപവന്‍ സ്വര്‍ണമാല യും കൈക്കലാക്കിയ കേസില്‍ രണ്ടുപേര്‍കൂടി അറ സ്റ്റില്‍. മേലാറ്റൂരില്‍ താമസി ക്കുകയായിരുന്ന കുടക് സ്വദേ ശി മജീദ് (49), എടയാറ്റൂര്‍ ചെട്ടിയാംതൊടി മുഹമ്മദ് സലിം (38) എന്നിവരാണ് പിടി യിലായത്. കേസിലെ രണ്ട്, മു ന്ന് പ്രതികളാണിവര്‍. ഒന്നാം പ്രതി കാസര്‍കോട് നീലേശ്വ രം പുത്തൂര്‍ സ്വദേശി ഇര്‍ ഷാന (34) ഏഴുമാസംമുമ്പ് പി ടിയിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതിക്കാ രനെ കോഴിക്കോട്ട് വിളിച്ചുവ രുത്തി നിക്കാഹ് നടത്തിയശേ ഷമാണ് തട്ടിപ്പ് നടത്തിയത്.

വിരമിച്ചശേഷം കര്‍ണാടക ത്തിലെ സ്വകാര്യ ആശുപത്രി യില്‍ ജോലിചെയ്തിരുന്ന ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ തട്ടി പ്പ് നടത്തിയത്. ഫെബ്രുവരി എട്ടിന് കോഴിക്കോട്ടേക്ക് വി ളിച്ചുവരുത്തി ഇര്‍ഷാനയുമാ യുള്ള നിക്കാഹ് നടത്തുകയാ

sameeksha-malabarinews

യിരുന്നു. വിവാഹശേഷം ഇരു വര്‍ക്കും ഒന്നിച്ച് താമസി ക്കാന്‍ വീട് എടുക്കാനെന്നുപ റഞ്ഞ് അഞ്ചുലക്ഷം രൂപ ആദ്യം കൈക്കലാക്കി. പരാതി ക്കാരന്‍ നടക്കാവിലെ മസ്ജി ദില്‍ നമസ്‌കരിക്കാന്‍ പോയസ മയം നോക്കി മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങിയവയ ടങ്ങിയ ബാഗുമായാണ് കട ന്നുകളഞ്ഞത്. കാസര്‍കോട്ട് മുഖ്യപ്രതി പിടിയിലായതോ ടെ ഒളിവില്‍പ്പോയ ഇരുവരെ യും മലപ്പുറം മേലാറ്റൂരില്‍വ ച്ചാണ് നടക്കാവ് പൊലീസ് പി ടികൂടിയത്. എസ്‌ഐമാരായ ലീലാ വേലായുധന്‍, ബിനു മോഹന്‍, ഷിബു, എഎ ഐ എം വി ശ്രീകാന്ത്, നി ഖില്‍ എന്നിവരാണ് സംഘ ത്തിലുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!