എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍; പിടിയിലായവരില്‍ സ്‌കൂള്‍ മാനേജരും

HIGHLIGHTS : 2 arrested with MDMA; The school manager was among those arrested

പെരിന്തല്‍മണ്ണ : കാറില്‍ കടത്തിയ 104 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരാണ് പിടിയിലായത്. മൊറയൂരിലെ സ്‌കൂള്‍ മാനേജരാണ് ദാവൂദ് ഷമീല്‍. ബംഗളൂരുവിലും നാട്ടി ലും ഈവന്റ് മാനേജ്‌മെന്റും നട ത്തുന്നുണ്ട്. ദാവൂദ് ഷമീലിന്റെ്കു ടെ ജോലിചെയ്യുന്നയാളാണ് ഷാനിദ്. ബംഗളൂരുവില്‍ ജോലി യുടെ ഭാഗമായി പോകുമ്പോഴാ ണ് അമിതലാഭം ലക്ഷ്യമിട്ട് ലഹ രികടത്തുന്നത്.

തിങ്കള്‍ രാത്രി 12ഓടെ അങ്ങാടി പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വച്ചാണ് പൊലീസിന്റെ പിടിയിലാ യത്. കൈകാണിച്ചപ്പോള്‍ നിര്‍ ത്താതെ മുന്നോട്ടെടുത്ത കാര്‍ പൊലീസ് സംഘം വാഹനം കുറു കെയിട്ട് തടഞ്ഞു. കാറിന്റെ മുന്‍വശത്ത് എന്‍ജിനടിയില്‍ രഹസ്യ അറയിലായിരുന്നു എംഡിഎംഎ. മുമ്പും ഇതേരീതിയില്‍ ലഹരി കടത്തിയതായി പ്രതികള്‍ പൊലീസി നോട് പറഞ്ഞു.

sameeksha-malabarinews

പെരിന്തല്‍മണ്ണ ഡിവൈഎ സ്പി സാജു കെ എബ്രഹാം, മലപ്പുറം ഡിവൈഎസ്പി എ പ്രേംജിത്ത് എന്നിവരുടെ നേതൃ ത്വത്തില്‍ പെരിന്തല്‍മണ്ണ ഇന്‍ സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്‌ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ പൊലീസും ജി ല്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാ ഡും നടത്തിയ അന്വേഷണ ത്തില്‍ ലഹരിക്കടത്തുസംഘ ത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചനലഭിച്ചിരുന്നു. ബംഗളൂരു വില്‍നിന്ന് വന്‍തോതില്‍ ലഹ രി എത്തിച്ച് ജില്ലയിലെ ചെറു കിട വില്‍പ്പനക്കാര്‍ക്ക് കൈമാ റുന്നതായും വിവരം ലഭിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!