Section

malabari-logo-mobile

പ്രഥമ നമ്പീശന്‍ മാസ്റ്റര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

HIGHLIGHTS : The first Nambisan Master Award has been announced

ചേലേമ്പ്ര: പ്രഥമ നമ്പീശന്‍ മാസ്റ്റര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ അധ്യാപകരുടെ കഥ , കവിത, പ്രബന്ധം, ക്രിയാഗവേഷണം എന്നീ മേഖലകളിലെ മികച്ച രചനകള്‍ക്കാണ് പുരസ്‌കാരം.

എം. പ്രശാന്ത് (എച്ച്.എസ് എസ്.ടി., ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ് തൃത്താല ) കഥാ പുരസ്‌കാരവും (കഥ – ചിറ), ഷിബു മുത്താട്ട്
(ട്രെയ്‌നര്‍ യു.ആര്‍.സി സൗത്ത്
കോഴിക്കോട്) കവിതാ പുരസ്‌കാരവും (കവിത – മരിക്കാന്‍ തോന്നുമ്പോള്‍), വിനു കുമാര്‍ എന്‍.വി (എച്ച്.എസ് എസ്.ടി., ജി.എച്ച് എസ്.എസ്. കൊച്ചന്നൂര്‍) പ്രബന്ധ പുരസ്‌കാരവും അബ്ദുല്‍ കബീര്‍ എന്‍ പി. (എന്‍.ഐ.എം.എല്‍.പി. സ്‌കൂള്‍ പേരാമ്പ്ര) ക്രിയ ഗവേഷണ പുരസ്‌കാരവും നേടി.

sameeksha-malabarinews

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര കൊളക്കാട്ടുചാലി എ.എല്‍.പി സ്‌കൂളിലെ അധ്യാപകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായിരുന്ന കെ.എം ശങ്കരന്‍ നമ്പീശന്‍ മാസ്റ്ററുടെ അനുസ്മരണാര്‍ത്ഥം, കൊളക്കാട്ടുചാലി എ.എല്‍ പി സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഡോ. സി .ഗണേഷ്, ഡോ. രാജേഷ് മോന്‍ജി, ഇ.എന്‍ ഷീജ (കഥാവിഭാഗം), എം എം സചീന്ദ്രന്‍ , ഡോ. ദിവ്യ മാധവി, എ.പി. മോഹന്‍ദാസ് (കവിതാ വിഭാഗം), ഡോ. കെ എം അനില്‍, ഡോ. സുരേഷ് പുത്തന്‍പറമ്പില്‍, ബിന്ദു എസ് (പ്രബന്ധം), ഡോ. വി. പരമേശ്വരന്‍, ഹസ്സന്‍ മാസ്റ്റര്‍ ( ക്രിയാഗവേഷണം) എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂലൈ 21ന് നടക്കുന്ന നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ മാതൃഭാഷാ പ്രഭാഷണവും പുരസ്‌കാരജേതാക്കള്‍ക്കുള്ള അനുമോദനവും നമ്പീശന്‍ മാസ്റ്റര്‍ സ്മാരക വായനോത്സവത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള അനുമോദനവും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റില്‍ ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!