തിരൂര്‍: വിവിധ മോഷണ കേസുകളിലെ പ്രതി തിരൂര്‍ പൊലീസിന്റെ പിടിയില്‍.
കൂട്ടായി ആശാന്‍പടി കാക്കച്ചീന്റെ പുരക്കല്‍ സഫുവാന്‍ (30 ) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ താഴേപ്പാലം വ്യാപാര ഭവനടുത്ത് പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ചതില്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോയാണ് വിവിധ കേസുകളിലെ പ്രതിയാണെന്ന് മനസിലാകുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
സഫുവാന്‍ വീടുകളിലും കടകളിലും മോഷണം നടത്തിയ കേസിലും വാഹന മോഷണ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
താനൂര്‍, ഫറൂഖ്, കൊണ്ടോട്ടി, ചേവായൂര്‍, ഇരിങ്ങാലക്കുട, കാടാമ്പുഴ, പന്തീരങ്കാവ് എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കളവ് കേസ് നിലവിലുണ്ട്. മോഷണ കേസില്‍ ഉള്‍പ്പെട്ട് കോഴിക്കോട് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി മൂന്ന് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്ത് എസ് ഐ മാരായ ബലരാജന്‍, പരമേശ്വരന്‍, എ എസ് ഐ ബിജു, സി പി ഒ മാരായ അഭിമന്യു, ലയണല്‍, ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




