Section

malabari-logo-mobile

കേരളത്തില്‍ 1920 കാട്ടാനകള്‍; വയനാട് 84 കടുവകള്‍; വനംവകുപ്പ് റിപ്പോര്‍ട്ട്

HIGHLIGHTS : 1920 elephants in Kerala; Wayanad 84 tigers; Forest Department report

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 1920 കാട്ടാനകള്‍. വയനാട് ഭൂമേഖലയിലുള്ളത് 84 കടുവകളും. ഇവയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2017ല്‍ ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പില്‍ 3322 ആനകളും പിണ്ടം അടിസ്ഥാനപ്പെടുത്തിയാല്‍ 5706 എണ്ണവുമുണ്ടെന്നായിരുന്നു അനുമാനം. ഇത്തവണ പിണ്ടം അടിസ്ഥാനമാക്കിയാല്‍ 2386 എണ്ണമുണ്ട്.

വയനാട്, കണ്ണൂര്‍ മേഖലകള്‍ചേര്‍ന്ന വയനാട് ഭൂപ്രദേശത്ത് 2018ലെ കണക്കെടുപ്പില്‍ 120 കടുവകള്‍ ഉണ്ടായിരുന്നു. ഇത്തവണ 29 ആണും 47 പെണ്‍കടുവകളുമാണ്. 8 കടുവകളുടെ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തില്‍ വയനാട് മാത്രമാണ് കടുവ സെന്‍സസ് നടന്നത്.

sameeksha-malabarinews

ആനകളുടെ എണ്ണം കുറയുന്നുവെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2017ല്‍ കര്‍ണാടക, തമിഴ്നാട് വനമേഖലകളില്‍ വരള്‍ച്ച, കാട്ടുതീ എന്നിവ ഉണ്ടായിരുന്നതിനാല്‍ ആനകള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടാകാം. ഇത്തവണ മഴക്കാലമായതിനാല്‍ ആനകള്‍ ആ പ്രദേശങ്ങള്‍ തേടിപ്പോയതായാണ് അനുമാനം. കടുവകളും സമാനമായി സഞ്ചരിക്കുമെന്നതിനാല്‍ കുറവു വരാനിടയില്ലെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ 10 മുതല്‍ 25വരെയായിരുന്നു വയനാട് നോര്‍ത്ത്- സൗത്ത് ഡിവിഷനിലും കണ്ണൂര്‍ ഡിവിഷനിലും കണക്കെടുപ്പ് നടന്നത്. 45 ദിവസം നടത്തിയ കണക്കെടുപ്പില്‍ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും സൂക്ഷ്മ പരിശോധയിലൂടെ 84 കടുവകളുണ്ടെന്ന് വ്യക്തമായി. 2018ല്‍ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. മെയ് 17 മുതല്‍ 19വരെ നടന്ന കണക്കെടുപ്പില്‍ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി.

ആനകളുടെ എണ്ണം കുറയുന്ന വനവിസ്തൃതി കുറഞ്ഞതുകൊണ്ടോ വന്യമൃഗ വേട്ടയുള്ളതു കൊണ്ടോ അല്ലെന്ന് വനംവകുപ്പ് പറയുന്നു. സര്‍വ്വേ നടക്കുമ്പോള്‍ കര്‍ണ്ണാടക-തമിഴ്‌നാട് വനമഖലയില്‍ നല്ല മഴയായിരുന്നു. അതിനാല്‍ വന്യമൃഗങ്ങള്‍ കേരള അതിര്‍ത്തി കടന്നെത്തിയില്ല. മാത്രല്ല തികച്ചും ശാസ്ത്രീയ മാര്‍ഗം അവലംബിച്ചതോടെ കൃത്യം കണക്ക് കണ്ടെത്താനായെന്നും വനംവകുപ്പ് പറയുന്നു. കാട്ടാനകളെ കുറിച്ച് വിശദമായ പഠനവും മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാനായുള്ള മാര്‍ഗങ്ങളും വനമേധാവിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേക്ക് ശേഷം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!