പരപ്പനങ്ങാടി: എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടിയിലെ എന്‍.എസ് എസ് യൂനിറ്റ് സംഘടിപ്പിച്ച ഹെയര്‍ ഡൊണേഷന്‍ കേമ്പില്‍ മുടി ദാനം ചെയ്ത് 18 വിദ്യാര്‍ത്ഥികള്‍.
തൃശൂര്‍ അമല ഹോസ്പിറ്റലിലെ കേന്‍സര്‍ രോഗികളെ സഹായിക്കാനാണ് കുട്ടികള്‍ അവരുടെ ഏറെ പ്രിയ്യപ്പെട്ട മുടി ദാനം ചെയ്തത്.
30 സെ.മീറ്റര്‍ വലിപ്പമുള്ള മുടിയാണ് കുട്ടികള്‍ ദാനം ചെയ്തത്. ഹെയര്‍ ഡൊണേഷന്‍
സിഡ്‌കോ മുന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ അഷറഫ് കുഞ്ഞാവാസ് അദ്ധ്യക്ഷനായിരുന്നു ബ്ലഡ് ഡൊണേര്‍ ഫോറം തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് ഫവാസ് മുടികള്‍ ഏറ്റുവാങ്ങി. മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് സുബൈര്‍ കെ ആര്‍ എസ് , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറോല്‍ ലീഡര്‍മാരായ ദേവദത്തന്‍ പി.സി. വിഷ്ണു എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



