ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ു വാഹനാപകടത്തില്‍ 18 കന്‍വാരിയ തീര്‍ത്ഥാടകര്‍ മരിച്ചു. പുലര്‍ച്ചെ 4:30 ന് മോഹന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ജമുനിയ വനത്തിന് സമീപം റോഡരികില്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ഒരു ട്രക്ക് ഭക്തരുമായി പോവുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, മോഹന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് പ്രിയ രഞ്ജന്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലന്‍സില്‍ മോഹന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് (സിഎച്ച്‌സി) മാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരെ മെച്ചപ്പെട്ട വൈദ്യസഹായത്തിനായി സിഎച്ച്‌സിയില്‍ നിന്ന് ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.മരിച്ച പലരെയും തിരിച്ചറിഞ്ഞിട്ടില്ല. 20 ലധികം വിശ്വാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും മൊത്തം മരണസംഖ്യ ഇനിയും ഉയരുമെന്നും അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




