Section

malabari-logo-mobile

സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 17 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

HIGHLIGHTS : 17 lakh rupees hidden under the seat of the scooter was seized

സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 17 ലക്ഷത്തിൽപ്പരം രൂപയുടെ കുഴൽപ്പണം മലപ്പുറം പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ കുറ്റിപ്പാലയിൽ നടത്തിയ വാഹനപരിശോധനയിലാണ് കൽപകഞ്ചേരി പോലീസ് പണം കണ്ടെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 17,73,500 രൂപയുടെ കുഴൽപ്പണവുമായി തെന്നല സ്വദേശി അലി അക്ബർ പിടിയിലായത്.
കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് പോലീസ് പിടികൂടുന്ന അറുപത്തിയേഴാമത്തെ അനധികൃത ഹവാല, കുഴൽപ്പണ ഇടപാടാണിത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!