ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനാറുകാരിക്ക് നേരെ പിന്നില്‍ നിന്ന് വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പട്‌ന: ട്യൂഷന്‍ കഴിഞ്ഞ് കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനാറുകാരിക്ക് നേരെ പിന്നില്‍ നിന്ന് വെടിവെയ്പ്പ്. ഇന്നലെ രാവിലെ ബീഹാറിലെ പാട്നയിലെ ബയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപാറ പ്രദേശത്താണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിലൂടെ വന്ന ആള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിയെ പിടികൂടിയിട്ടില്ല. ഒളിവിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

 

 

 

 

Share news
error: Content is protected !!
Scroll to Top