Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Employment opportunities

അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്  കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയങ് (ഒഴിവ് – 2), സിവിൽ എൻജിനിയങ് (ഒഴിവ്-1) വിഭാഗങ്ങളിലെ  ട്രേഡ്‌സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഈ മാസം 22 -ന് രാവിലെ 10 ന് കോളേജിൽ നടക്കും. യോഗ്യത – ഐ.റ്റി.ഐ / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.സി (ഇലക്ട്രിക്കൽ/ സിവിൽ). വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.

കരാര്‍ നിയമനം

പ്രധാന മന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സീയര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊതുമരാമത്ത്/ ജലവിഭവ/ ഹാര്‍ബര്‍ എന്‍ജിനിയറിങ്/ തദ്ദേശസ്വയം ഭരണ/ ഫോറസറ്റ് വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടോ അതിനു മുകളിലോ ഉള്ള തസ്തികകളില്‍ നിന്നു വിരമിച്ചവര്‍ക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ അപേക്ഷിക്കാം. പ്രായം 60 വയസിന് താഴെ. 20,065 രൂപയാണ് പ്രതിമാസ വേതനം.
സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഓട്ടോകാഡ് എസ്റ്റിമേഷന്‍ സോഫ്റ്റ്‌വെയര്‍, ക്വാണ്ടിറ്റി സര്‍വേ സോഫ്റ്റ്‌വെയറുകള്‍ എന്നിവയിലുള്ള പരിചയം, അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, പി.എം.ജി.എസ്.വൈയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം എന്നിവയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തിയില്‍ അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി. 20,065 രൂപയാണ് പ്രതിമാസ വേതനം.
അപേക്ഷകള്‍ സെപ്റ്റംബര്‍ 15നു വൈകിട്ട് നാലു വരെ സ്വീകരിക്കും. അപേക്ഷകള്‍ വെള്ള കടലാസില്‍ ബയോഡാറ്റ സഹിതം സമര്‍പ്പിക്കണം. വിലാസം: എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, പ്രോഗ്രാം ഇംബ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാപഞ്ചായത്ത്, ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ക്ക്: piualp@gmail.com, 0477-2261680.

sameeksha-malabarinews

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഒഴിവ്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും: kcmd.in.

അഭിമുഖം 22ന്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 22ന് രാവിലെ 10ന് കോളജിൽ നടക്കും. ഒരു ഒഴിവാണുള്ളത്.   ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി (സിവിൽ) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

ട്രേഡ്‌സ്മാൻ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 22നു രാവിലെ 10നു കോളജിൽ നടക്കും. രണ്ട് ഒഴിവാണുള്ളത്. ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ഓട്ടോകാഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  0471-2360611, 8075289889, 9495830907.

വാക്ക് ഇൻ ഇന്റർവ്യൂ
മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 22,500 രൂപ. ഒരു ഫീൽഡ് വർക്കർ കം കേസ് വർക്കർ ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ പിജി (സൈക്കോളജി/ സോഷ്യോളജി) പാസ്സായവർക്ക് അപേക്ഷിക്കാം ശമ്പളം 16000 രൂപ. ലീഗൽ കൗൺസിലറിന്റെ പാർട്ട് ടൈം ഒഴിവിലേക്ക് എൽ.എൽ.ബി പൂർത്തിയായ അഭിഭാഷക പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 10,000 രൂപ. അപേക്ഷകർ 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യുവിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ 0471 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ് ലക്ചറർ തസ്തികകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക  അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത   ലക്ചറർ  ഇൻ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് – അതാത് വിഷയങ്ങളിൽ  55 ശതമാനം മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം). ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ്- 1 st  ക്ലാസ് ബി ടെക് ബിരുദം.   അപേക്ഷകൾ  ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി  അയയ്‌ക്കേണ്ടതാണ്.  ഇ-മെയിൽ :mptpainavu.ihrd@gmail.com    അവസാന തീയതി: ഓഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084 എന്നീ നമ്പറുകളിൽ വിളിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!