Section

malabari-logo-mobile

പരസ്പരം ഊഞ്ഞാലാട്ടി വിദ്യാഭ്യാസ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും

HIGHLIGHTS : Education Minister and Public Works Minister swinging each other

തിരുവനന്തപുരം:  ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തി പരസ്പരം ഊഞ്ഞാലാട്ടി മന്ത്രിമാര്‍. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്.

സെപ്തംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടത്തുന്നത്. ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രിമാര്‍. ആദ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഊഞ്ഞാലില്‍ ഇരുന്നത്. തന്നെ ഊഞ്ഞാലിലാട്ടിയ ടൂറിസം മന്ത്രി റിയാസിനെ പിന്നാലെ ഊഞ്ഞാലില്‍ ഇരുത്തി വിദ്യാഭ്യാസ മന്ത്രി ഊഞ്ഞാലാട്ടി. കൊവിഡ് മഹാമാരി ജനങ്ങളെ ഒറ്റപ്പെടുത്തിയെ ഓണം എല്ലാവരെയും ഒന്നിപ്പിക്കുകയാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും ടൂറിസം ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

sameeksha-malabarinews

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി മുഹമ്മദ് റിയാസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് പറഞ്ഞു. ഇതിനായുള്ള പരിശ്രമത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!