പാലത്തിങ്ങല്‍ പുഴയില്‍ 16 കാരന്‍ മുങ്ങി മരിച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുഴയില്‍ 16 കാരന്‍ മുങ്ങിമരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡ് സ്വദേശി പഴയകണ്ടത്തില്‍ സമീലിന്റെ മകന്‍ ഷിബിന്‍ സമീല്‍16) ആണ് മരിച്ചത്. ന്യൂക്കട്ട് ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം. പാലത്തിങ്ങൽ കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ മുങ്ങിയ ഷിബിനെ കാണാതായതോടെ കൂടെയുള്ളവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ നിന്നും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതാണ് ഷിബിൻ. ദുബൈയിലുള്ള പിതാവ് സമീൽ ബാബു തിങ്കളാഴ്ച നാട്ടിലെത്തും. മാതാവ്: റജീന. സഹോദരങ്ങൾ: റിസ സെമിൽ, മുഹമ്മദ് സമാൻ.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top