വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട് : മേരാ യുവഭാരത് കോഴിക്കോടിന്റെയും ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും പട്ടികവര്‍ഗ യുവജന വിനിമയ പരിപാടിക്കായി ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളും ചേര്‍ന്ന് വന്ദേമാതരം ആലപിച്ചു.

വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും അരങ്ങേറി.

ചടങ്ങില്‍ മേരാ യുവഭാരത് സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍കുമാര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എന്‍ എസ് വെങ്കിടേശ്വരന്‍, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എ പി വിനോദ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ വിശ്വനാഥന്‍, മേരാ യുവഭാരത് ഡെപ്യൂട്ടി ഡയറക്ടര്‍ സി സനൂപ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top