HIGHLIGHTS : floating bridge inauguration on next sunday
താനൂര്‍: തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താന്‍ സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ജില്ലയിലെ താനൂര്‍ ഒട്ടുമ്പുറം ബീച്ചില്‍ സജ്ജീകരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഞായറാഴ്ച (ഏപ്രില്‍ 23) നാടിനുസമര്‍പ്പിക്കും.
രാവിലെ ഒന്‍പതിന് കേരളടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.
കടലില്‍ നിന്ന് 100 മീറ്ററോളം കാല്‍ നടയായി സവാരി ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്.
