130 കോടിയുടെ വായ്പ വാഗ്ദാനം, പ്രമുഖ മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം; പ്രതി കൊല്‍ക്കത്തയില്‍ പിടിയില്‍

കൊച്ചി: 130 കോടി രൂപയുടെ ലോണ്‍ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കയ്യില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്താല്‍ പാലാരിവട്ടം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്‌ളാറ്റ് 7 -ല്‍ താമസിക്കുന്ന യാസര്‍ ഇക്ബാല്‍ എന്നാളെയാണ് അതിസാഹസികമായി പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോണ്‍ തരപ്പെടുത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് നടി 130 കോടി രൂപ ലോണ്‍ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ചായിരുന്നു പണം കൈമാറിയത് പണം നല്‍കിയത്. 37 ലക്ഷം കൊടുത്തിട്ടും ലോണ്‍ ലഭിക്കാതായതോടെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചു. കൊല്‍ക്കത്തയിലെ ടാഗ്രോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അതീവ സുരക്ഷയുള്ള ഒരു ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന യാസിര്‍ ഇക്ബാലിനെ അതിസാഹസികമായി അറസ്റ്റു ചെയ്യുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ ഐപിഎസ്, ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ കെ. എസ് സുദര്‍ശന്‍ ഐപിഎസ് എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

ഇവരുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം അസി. കമ്മീഷണര്‍ രാജകുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റ നേതൃത്വത്തിലുള്ള സബ് ഇന്‍സ്‌പെക്ടര്‍മാരായ ആല്‍ബി എസ് പൂക്കോട്ടില്‍, അജിനാഥപിള്ള, സീനിയര്‍ സി.പി. മാരായ അനീഷ്, പ്രശാന്ത്, ജിതിന്‍ ബാലകൃഷ്ണന്‍ എന്നിവരും അടങ്ങിയ പ്രത്യേക ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top