13 കാരനെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

വളാഞ്ചോരി: 13 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മങ്കരി കട്ടാച്ചിറ കബീര്‍ എന്ന മായാ കബീറിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുന്‍പാണ് സംഭവം നടന്നത്. ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് സിഗരറ്റ് വലിപ്പിക്കുകയും ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ഭാഗത്ത് പ്രതി എത്തിയതായി രഹസ്യ വിവരം ലഭിച്ചത്. ഇതെതുടര്‍ന്നാണ് പെരിന്തല്‍മണ്ണ ബസ്റ്റാന്റ് പരിസരത്തുവെച്ച് ഇയാള്‍ പിടിയിലായത്. പ്രതി ഇടയ്ക്കിടെ ഫോണ്‍ ഓഫ് ചെയ്തിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു.

വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അഞ്ചിലധികം മണല്‍ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ കബീര്‍. സമാനമായ കേസുകളും കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണ്.

വളാഞ്ചേരി സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ജി കാര്‍ത്തികേയന്‍,എസ് സിപിഒ അബ്ദുറഹ്മാന്‍,സിപിഒമാരായ സുനില്‍ദേവ്,ഹരിപ്രസാദ്,ജോബിന്‍, പ്രയജിത്ത് എന്നിവരാടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top