ആലുവ പെരിയാറില്‍ കെട്ടിത്താഴ്ത്തിയ മൃതദേഹം യുവതിയുടേത്

കൊച്ചി: ആലുവ പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതാണ്ന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് പോലീസ് നിഗമനം.

പുതപ്പുകൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. മംഗലപുഴ സെമിനാരിക്ക് പുറകിലെ വിദ്യാഭവന്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ആദ്യം ഇത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top