HIGHLIGHTS : മഞ്ചേരി:
മഞ്ചേരി: കാമുകിയുടെ സഹോദരിയുടെ പതിമൂന്നുകാരിയായ മകളെ വെളിച്ചപ്പാട് പീഡിപ്പിച്ച കേസില്‍ സംഭവം നടന്നെന്നു കരുതുന്ന സ്ഥലങ്ങളില്‍ പോലീസ് തെളിവെടുത്തു. പ്രതി വേട്ടക്കാട് കുഴിയേങ്ങല്‍ മധു കാമുകിക്കും പെണ്‍കുട്ടിക്കുമൊപ്പം വാടകക്ക് താമസിച്ച പാണ്ടിക്കാട്, വള്ളുവങ്ങാട് ഭാഗങ്ങളിലാണ് മഞ്ചേരി സി ഐ വി എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പൊലീസ് പെണ്‍കുട്ടിയുമായെത്തി തെളിവെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എവിടെയാണെന്നതു സംബന്ധിച്ചു പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ തെക്കന്‍ ജില്ലയില്‍ എവിടെയോ ആണ് താമസമെന്നു കരുതുന്നു. ഇതേകുറിച്ച് ചോദിച്ചങ്കിലും പെണ്‍കുട്ടി മറുപടി പറയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


വെള്ളിയാഴ്ച വൈകിട്ട് കുട്ടികളുമായി മലപ്പുറത്ത് എളങ്കൂര്‍ സ്വദേശിയായ സ്ത്രീ അലഞ്ഞു തിരിയുന്നത് നാട്ടുകാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പീഡനകഥ പുറത്തായത്. വെള്ളിയാഴ്ച ഉച്ചക്കാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. സ്ത്രീ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്ര ത്തിലാണ്. പ്രതിയെ റിമാന്‍ഡു ചെയ്തു.