Section

malabari-logo-mobile

12ാമത് കോട്ട് ഫെസ്റ്റ് ഇന്ന് നടക്കും

HIGHLIGHTS : 12th coat fest will be held today

വാഗണ്‍ ട്രാജഡിയുടെ സ്മരണകളുണര്‍ത്തുന്ന കോട്ട് ദേശത്തിന്റെ സാംസ്‌കാരിക സാമൂഹ്യ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചും, മത സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തി ന്റെയും കൂട്ടായ്മയായ തിരൂര്‍ ടീം കോട്ട് ഫെസ്റ്റ് അണിയിച്ചൊരുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര 300 ഓളം കലാകാരന്മാരുടെയും 30 ഓളം കലാ രൂപങ്ങള്‍ളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ഇന്ന് 3 മണിക്ക് പയ്യനങ്ങാടിയില്‍ നിന്നും ആരംഭിക്കും.

മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവില്ലാതെ കഴിഞ്ഞ 12 വര്‍ഷമായി ഒരു നാട് മുഴുവന്‍ ആഘോഷിച്ചുക്കൊണ്ടിരിക്കുന്ന വര്‍ണ്ണ ശഭളമായൊരു സാംസ്‌കാരിക പരിപാടിയാണ് കോട്ട് ഫെസ്റ്റ് .

sameeksha-malabarinews

കോട്ട് ഫെസ്റ്റിന്റെ പൊലിമ കൂട്ടുന്നത് നാട്ടിലുള്ള പത്തോളം ക്ലബ്ബുകളും സാംസ്‌കാരിക സംഘടനകളുമാണ്. പയ്യനങ്ങാടിയില്‍ നിന്നും തുടങ്ങി തിരൂര്‍ നഗരം ചുറ്റി കല്ലിങ്ങല്‍ റോഡ് വഴി കോട്ട് ഫെസ്റ്റ് ഗ്രൗണ്ടില്‍ സമാപിക്കുന്ന രീതിയിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ നിര്‍വഹിക്കും. ഇന്ന് രാത്രി പത്ത് മണിയോടെ പയ്യനങ്ങാടി തങ്ങള്‍സ് റോഡ് കോട്ട് ഫെസ്റ്റ് ഗ്രൗണ്ടില്‍ ആകാശ വിസ്മയം തീര്‍ക്കുന്ന കരി മരുന്നും, മെഗാ നറുക്കെടുപ്പോടും കൂടി പന്ത്രണ്ടാമത് കോട്ട് ഫെസ്റ്റിന് സമാപനം കുറിക്കും

കോട്ട് ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള മെഗാ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ടിവിഎസ് കമ്പനിയുടെ 160 സിസി അപ്പാച്ചി ബൈക്കും, രണ്ടാം സമ്മാനമായി എല്‍ജി കമ്പനിയുടെ ഫ്രിഡ്ജും, മൂന്നാം സമ്മാനമായി 32 ഇഞ്ച് എല്‍ഇഡി ടിവിയും നാലാം സമ്മാനമായി സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും അഞ്ചാം സമ്മാനമായി തിരൂര്‍ നാഷണല്‍ സൈക്കിള്‍ മാര്‍ട്ട് നല്‍കുന്ന സൈക്കിളും ആറാം സമ്മാനമായി മലബാര്‍ ഗോള്‍ഡ് നല്‍കുന്ന 10 ഗോള്‍ഡ് കോയിനുകളും തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ നിര്‍വഹിക്കുമെന്ന് മച്ചിഞ്ചേരി കബീര്‍, അഷ്റഫ് താഴെത്തേതില്‍, എം.എസ് ജമാല്‍ ബാവ, ഹസ്സന്‍ തെണ്ടത്ത്, ഷബീറലി ചാലുപറമ്പില്‍, ഹുസൈന്‍ എം.പി, കുഞ്ഞുമൊയ്തീന്‍ പി.കെ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!