വീടിന്റെ വാതിൽ തകർത്ത് 12 പവൻ കവർന്നു

മീനങ്ങാടി : വീടിന്റെ വാതിൽ തകർത്ത് 12 പവ നും 50,000 രൂപയും കവർന്നു. മീനങ്ങാടി ചണ്ണാളി പടാളിയിൽ റിയാസിന്റെ വീട്ടിലാണ് മോഷണമുണ്ടായത്. വ്യാഴം രാത്രിയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിൻ്റെ ടെറസിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.

വ്യാഴം രാത്രി 10.30 ഓടെ ചണ്ണാ ളി, പാലക്കമൂല എന്നിവിടങ്ങളിലെ വീടുകളിലും മോഷണശ്രമമുണ്ടായിരുന്നു. ആളുകൾ ബഹളം വച്ചതിനെ തുടർന്ന് മോഷ്‌ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. വഴിയിൽനിന്ന് മോഷ്‌ടാക്കളുടെതെന്ന് കരുതുന്ന ടോർച്ച് പൊലീസിന് ലഭിച്ചു.

സ്വർണവും പണവും സൂക്ഷിച്ചിരുന്ന മേശവലിപ്പ് വീടിന് അൽപ്പം മാറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഡിവൈഎസ്‌പി പി എൽ ഷൈജു വിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വെള്ളി പുലർച്ചെ രണ്ടോടെ സ്ഥലത്തെത്തി. മീനങ്ങാടി പൊലീസും ഡോഗ് സ്ക്വാ ഡും വിരലടയാളവിദഗ്‌ധരും വീട്ടിലെത്തി പരിശോധന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top